Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്തർ സംസ്ഥാന കഞ്ചാവ്  സംഘത്തലവൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി- അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവനായ ആന്ധ്ര സ്വദേശി എറണാകുളം റൂറൽ പോലീസിന്റെ പിടിയിൽ. ആന്ധ്രപ്രദേശ് മകവാരപ്പാളയം സീതണ്ണ അഗ്രഹാരത്തിൽ പല്ല ശ്രീനിവാസ റാവു (26) ആണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 

മകവാരപ്പാളയത്തിൽ ടാക്‌സി ഓടിക്കുന്നയാളാണ് പിടിയിലായ ശ്രീനിവാസ റാവു. വിജയവാഡയിൽ നിന്നും മൂന്നൂറ് കിലോമീറ്റർ ഉൾപ്രദേശത്ത് പോലീസ് മൂന്നു ദിവസങ്ങളിലായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് ഇയാളെ പിടിക്കാൻ കഴിഞ്ഞത്. കഞ്ചാവ് വാങ്ങാനെന്നു പറഞ്ഞ് ശ്രീനിവാസ റാവുവിനെ സംഘം സമീപിക്കുകയായിരുന്നു. വില പറഞ്ഞ് സാമ്പിളുമായെത്തുമ്പോഴാണ് ഇയാളെ പിടകൂടിയത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

സാമ്പിൾ കാണിച്ച് വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഹൈവേയിൽ നിർത്തിയിട്ടിരിക്കുന്ന ആവശ്യക്കാരുടെ വാഹനവുമായി ഉൾവനത്തിലേക്ക് പോവുകയാണ് ഇയാൾ ചെയ്യുന്നത്. മണിക്കൂറുകൾക്ക് ശേഷം പായ്ക്ക് ചെയ്ത കഞ്ചാവുമായി വാഹനം ഹൈവേയിലെത്തി കൈമാറുകയാണ് പതിവ്. ഇത്തരത്തിൽ ആയിരക്കണക്കിന് കിലോ കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് പിടികൂടിയ സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 

കഞ്ചാവ് കടത്ത് നടത്തുന്ന സംഘത്തിന്റെ വേരറുക്കാൻ ലക്ഷ്യമിട്ട് ഇത്തരത്തിൽ നടത്തിയ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി കൂടുതൽ കഞ്ചാവ് ശേഖരങ്ങൾ കണ്ടെത്തുകയും കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ഏഴു പേരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിലേക്കുള്ള കഞ്ചാവ് വിതരണ ശൃംഖലയെ കുറിച്ചുള്ള  വ്യക്തമായ വിവരവും അന്വേഷണത്തിൽ ലഭിച്ചിരുന്നു. ഉത്തര ആന്ധ്രയുടെ അതിർത്തിയിലെ ആദിവാസി മേഖലകളാണ് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ ഉറവിടമെന്ന് പോലീസ് പറഞ്ഞു. 

തദ്ദേശവാസികളായ ചിലരുടെ ഒത്താശയും കഞ്ചാവ് കടത്ത് സംഘത്തിന് ലഭിക്കുന്നുണ്ട്. അതുമൂലം ഇവരെ പിടികൂടുക എന്നത് വളരെ ദുഷ്‌കരമാണ്. അന്വേഷണ സംഘത്തിന് നേരെ പലപ്പോഴും ആക്രമണങ്ങളും നടന്നിട്ടുണ്ട്. ഇയാളെ പിടികൂടാൻ സാധിച്ചതിലൂടെ കേരളത്തിലെ കഞ്ചാവ് ശൃംഖല തകർക്കാൻ കഴിയുമെന്നും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും അന്വേഷണ സംഘത്തലവൻ കെ.കാർത്തിക് പറഞ്ഞു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.അശ്വകുമാർ, സി.ഐ എം.സുരേന്ദ്രൻ, സബ് ഇൻസ്‌പെക്ടർ ടി.എം സുഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, പി.എസ് ജീമോൻ, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
 

Latest News