Sorry, you need to enable JavaScript to visit this website.

ആമസോണ്‍ പ്രൈം സിനിമ നിര്‍മിക്കുന്നു, ആദ്യചിത്രം അക്ഷയ്കുമാര്‍ നായകനായി

മുംബൈ- ആമസോണ്‍ പ്രൈം വിഡിയോ സിനിമ നിര്‍മാണ രംഗത്തേക്ക്.  അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം 'രാം സേതു' ആണ് ആദ്യ നിര്‍മാണ സംരംഭം.

കുമാര്‍ കാപേയുടെ ഗുഡ് ഫിലിംസും അബണ്‍ഡാറ്റിയ എന്റര്‍ടെയ്ന്‍മെന്റും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ആമസോണ്‍ പ്രൈം ചിത്രം നിര്‍മിക്കുന്നത്.

അഭിഷേക് ശര്‍മയാണ് സംവിധാനം ചെയ്യുന്നത്. നുസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 18ന് അയോധ്യയില്‍ തുടങ്ങും. പുരാവസ്തു ഗവേഷകനായാണ് അക്ഷയ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇക്കഴിഞ്ഞ ദീപാവലിക്ക് അക്ഷയ് പുറത്ത് വിട്ടിരുന്നു. ചിത്രം തീയേറ്ററിലും ആമസോണ്‍ പ്രൈമിലുമായി റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 

Latest News