അഭിനയ പ്രതിഭ ശശി കപൂര്‍ അന്തരിച്ചു

മുംബൈ- പ്രശസ്ത ബോളിവുഡ് നടനും നിര്‍മാതാവുമായ ശശി കപൂര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2011 ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച ശശി കപൂര്‍ 2014 ല്‍ ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. നിരവധി തവണ ഫിലിം ഫെയര്‍ അവര്‍ഡുകള്‍ ലഭിച്ചു.
1938 മാര്‍ച്ച് 18ന് ജനിച്ച ശശി കപൂര്‍ ഹിന്ദി ചലച്ചിത്ര ലോകം കീഴക്കിയ അപൂര്‍ വ പ്രതിഭയാണ്. 60 സിനിമകളില്‍ നായകവേഷം ചെയ്ത അദ്ദേഹം നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  നാലാം വയസ്സില്‍ ബാലതാരമായിട്ടായിരുന്നു തുടക്കം. പിതാവ് പൃഥ്വിരാജ് കപൂര്‍ സംവിധാനം ചെയത് നാടകങ്ങളിലൂടെയാണ്  അഭിനയ രംഗത്തെത്തിയത്. 1961 ല്‍ പുറത്തിറങ്ങിയ ധര്‍മപുത്രയാണ് ശശി കപൂര്‍ പ്രധാന വേഷത്തിലെത്തിയ ആദ്യചിത്രം.
ഷര്‍മിള ടഗോര്‍, സീനത്ത് അമന്‍, രാഖി, ഹേമമാലിനി, നന്ദ എന്നിവര്‍ക്കൊപ്പം ശശികപൂര്‍ അഭിനയിച്ച ചിത്രങ്ങള്‍ ഹിന്ദി സിനിമയിലെ അനശ്വര പ്രണയ ചിത്രങ്ങളാണ്.  ഹസീന മാന്‍ ജായേഗി, ശങ്കര്‍ ദാദ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഇരട്ടവേഷത്തിലും അഭിനയിച്ചു.  12 ഇംഗ്ലിഷ് ചിത്രങ്ങള്‍ അഭിനയിച്ചതില്‍ എട്ടിലും നായകവേഷത്തിലായിരുന്നു.
ഇംഗ്ലിഷ് തിയറ്ററിലെ നടിയും മാനേജരുമായിരുന്ന ജന്നിഫറായിരുന്നു ഭാര്യ.  1984 ല്‍ അവര്‍ കാന്‍സര്‍ ബാധിച്ച്. കുനല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവരാണ് മക്കള്‍.

 

Latest News