മോഡി ഇടപെട്ടു ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം- കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. സ്ഥാനാര്‍ഥിയാകുന്ന കാര്യം ശോഭാ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരും കഴക്കൂട്ടത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ഇതിനു പപിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.

 

Latest News