ഹിമാചലില്‍നിന്നുള്ള ബി.ജെ.പി എം.പി തൂങ്ങി മരിച്ച നിലയില്‍

ന്യൂ​ദല്‍​ഹി- ഹിമാചല്‍പ്രദേശില്‍നിന്നുള്ള ബി​ജെ​പി എം​പി രാം ​സ്വ​രൂ​പ് ശ​ർ​മ​യെ (62) ദല്‍ഹിയിലെ വീ​ടി​നു​ള്ളി​ൽ തൂങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ദ​ൽ​ഹി നോ​ർ​ത്ത് അ​വ​ന്യൂ​വി​ലെ ശ​ർ​മ​യു​ടെ വീ​ട്ടി​ലാ​ണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാര്യയും മൂന്ന് ആണ്‍മക്കളുമുണ്ട്.

ശ​ർ​മ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ചേ​രാ​നി​രു​ന്ന ബി​ജെ​പി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം മാ​റ്റി​വെച്ചു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മാ​ൻ​ഡി സ്വ​ദേ​ശി​യാ​ണ്. 2014ലാണ്  ​ലോ​ക്സ​ഭ​യി​ലേ​ക്ക് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടത്. 2019 ൽ ​വീ​ണ്ടും മാ​ൻ​ഡി​യി​ൽ​നി​ന്നും എം​പി​യാ​യി. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു.

ജീവനൊടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സൂചനകളില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. അകത്തുനിന്ന് പൂട്ടിയ വീട്ടിലെ ഇലക്ട്രിക് ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടതിനെ തുടർന്ന് ജോലിക്കാരില്‍ ഒരാളാണ് പോലീസിനെ അറിയിച്ചത്.

Latest News