ഡോക്ടര്‍ കരണത്തടിച്ചു; നഴ്‌സുമാര്‍ പണിമുടുക്കി

പ്രായഗ്‌രാജ് -ജൂനിയര്‍ ഡോക്ടര്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നഴ്‌സിന്റെ കരണത്തടിച്ചു. ഉത്തര്‍പ്രദേശില്‍ പ്രയാഗ് രാജിലുള്ള മോത്തിലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
നഴ്‌സിന്റെ മുഖത്തടിച്ച ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഴ്‌സുമാര്‍ ദിവസം മുഴുവന്‍ ജോലിയില്‍നിന്ന് വിട്ടുനിന്നു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സുപ്രണ്ട് ഇന്‍ചാര്‍ജ് പറഞ്ഞു.
നിസ്സാരപ്രശ്‌നം വാക്കുതര്‍ക്കത്തിലെത്തുകയും ഡോക്ടര്‍ നഴ്‌സിനെ മര്‍ദിക്കുകയുമാണുണ്ടായതെന്ന് നഴ്‌സുമാര്‍ പറഞ്ഞു.

 

Latest News