കൽപറ്റ- വ്യക്തിഹത്യ ചെയ്യുന്ന രീതിയിലും കുടുംബത്തെയും സമുദായത്തെയും അപമാനിക്കുന്ന തരത്തിലും നവമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ മാനന്തവാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. വർഷങ്ങൾക്ക് മുമ്പ് ഒരു ചാനൽ കെട്ടിച്ചമച്ച വാർത്തയാണ് ഇപ്പോൾ ചിലർ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇതു തന്നെയും കുടുംബത്തെയും മാനസിക സമ്മർദത്തിലാക്കിയെന്നു പരാതിയിൽ പറയുന്നു.






