കോവൈ-നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ കന്നി തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിന്റെ ഭാഗമായി നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമല്‍ തന്റെ സ്വത്തുവകകളുടെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. വരണാധികാരിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 176.9 കോടിയാണ് കമലിന്റെ ആകെയുള്ള സമ്പാദ്യം. അതില്‍ 131 കോടി രൂപയുടേത് സ്ഥാവര വസ്തുക്കളുടേതും 45.09 കോടി രൂപയുടേത് ജംഗമ വസ്തുക്കളുടേതുമായാണ്. കമലിന്റെ പേരില്‍ 49.05 കോടിയുടെ വായ്പയുമുണ്ട്. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമല്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 6.67 കോടിയുടെ സ്വത്തും പമുഖ്യമന്ത്രി ഒ.പന്നീര്‍സെല്‍വം 7.8 കോടി രൂപയും ഡി. എം.കെ. നേതാവ് സ്റ്റാലില്‍ 8.9 കോടി രൂപയുമാണ് സമ്പാദ്യമായി കാണിച്ചിരിക്കുന്നത്.
 







 
  
 