അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തു 

പഴനി-തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തു. ദിണ്ടിഗല്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ ആര്‍ വിശ്വനാഥനാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തത്. മുതിര്‍ന്ന നേതാവും തമിഴ്‌നാട് മുന്‍മന്ത്രി കൂടിയാണ് എന്‍ ആര്‍ വിശ്വനാഥന്‍.വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.  തിങ്കളാഴ്ച നടന്ന പ്രചാരണ പരിപാടിക്കിടെ റോഡരികില്‍ നിരന്ന് നില്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നിലെ പാത്രത്തില്‍ ഒരാള്‍ കറന്‍സി നോട്ടുകള്‍ ഇട്ട് നല്‍കുന്നതും പ്രായമായ ഒരാള്‍ക്ക് സ്ഥാനാര്‍ത്ഥി നേരിട്ട് പണം നല്‍ക്കുന്നതും വീഡിയോയില്‍ കാണാം.
 

Latest News