റിയാലിന്റെ കെട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍; രണ്ട് പാക്കിസ്ഥാനികള്‍ പിടിയില്‍

അറാര്‍ - ഉറവിടമറിയാത്ത ഭീമമായ തുക പ്രദര്‍ശിപ്പിക്കുകയും ഇതില്‍ മേനിനടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രണ്ടു പാക്കിസ്ഥാനികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വീഡിയോ ക്ലിപ്പിംഗ് ശ്രദ്ധയില്‍ പെട്ട് റഫ്ഹാ പോലീസിലെ ബന്ധപ്പെട്ട വകുപ്പ് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് ഉത്തര അതിര്‍ത്തി പ്രവിശ്യ പോലീസ് വക്താവ് കേണല്‍ മിത്അബ് അല്‍ഖമീസ് പറഞ്ഞു.

നാല്‍പതു മുതല്‍ അമ്പതു വരെ വയസ് പ്രായമുള്ള രണ്ടു പാക്കിസ്ഥാനികളാണ് പിടിയിലായത്. ഇവരുടെ പക്കല്‍ 85,000 റിയാല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് പോലീസ് കൈമാറിയതായി പറഞ്ഞു.

 

Latest News