കോഴിക്കോട്- കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ ആശീർവാദം തേടി യു.ഡി.എഫ് സ്ഥാനാർഥികൾ അനുഗ്രഹം തേടി കാരന്തൂർ മർകസ് സന്ദർശിച്ചു.
ബാലുശ്ശേരി സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി, കോഴിക്കോട് നോർത്ത് സ്ഥാനാർഥി കെ.എം അഭിജിത്ത്, കുന്ദമംഗലത്തെ മുസ്ലിം ലീഗ് സ്വതന്ത്രൻ ദിനേശ് പെരുമണ്ണ എന്നിവരാണ് കാരന്തൂരിലെത്തിയത്.
എം.കെ രാഘവൻ എം.പി, ജില്ല പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ്മുക്ക്, ഐ.പി രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.






