തവക്കല്‍നാ ആപ്പില്‍ മൊബൈല്‍ നമ്പര്‍ മാറ്റാം

ജിദ്ദ- സൗദിയില്‍ സര്‍ക്കാര്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദര്‍ശിക്കുന്നതിന് നിര്‍ബന്ധമായ തവക്കല്‍നാ ആപ്പില്‍ ആവശ്യമായി വരികയാണെങ്കില്‍ മൊബൈല്‍ നമ്പര്‍ മാറ്റാം.
അബ്ശിറില്‍ പുതിയ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിരിക്കുന്ന സ്വദേശികളും വിദേശികളും തവക്കല്‍നയില്‍ പുതിയ നമ്പര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി.
നമ്പര്‍ പുതുക്കിയാല്‍ തവക്കല്‍നാ ആപ്പ് പുതിയ ഉപയോക്താവായി സ്വീകരിക്കുമെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് ലഭിച്ച വിശദീകരണം.   

 

Latest News