മുംബൈ- ആ വേദന തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ട് ലൈംഗിക പീഡന ആരോപണം നേരിടുന്ന നടന്‍ മധൂര്‍ മിത്തലിനെ പിന്തുണച്ചു കൊണ്ട് നടനും ഗായകനുമായ കരണ്‍ ഒബറോയി.
നേരത്തെ ലൈംഗികാത്രിമ കേസില്‍ ഉള്‍പ്പെട്ടയാളാണ് കരണ്‍.
ഒപ്പം താമസിച്ചിരുന്ന കാമുകിയാണ് നടന്‍ മധൂര്‍ മിത്തലിനെതിരെ ബലാത്സംഗ, ലൈംഗാതിക്രമ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
താന്‍ അഭിമുഖീകരിച്ച ഘട്ടത്തിലൂടെ മറ്റൊരാള്‍ കടന്നു പോകുമ്പോള്‍ ആ വേദന തനിക്കും അനുഭവപ്പെടുന്നുവെന്നും സത്യം പുലരാന്‍ പ്രാര്‍ഥിക്കുന്നുവെന്നും കരണ്‍ ഒബറോയ് പറഞ്ഞു.