ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശാന്തനായ  മനുഷ്യനാണ് നിങ്ങള്‍,   മനോജ് കെ.ജയന് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ

തലയോലപ്പറമ്പ്-എനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും ക്ഷമയുള്ള നല്ല ആളുകളിലൊരാളായ  മനോജേട്ടന് പിറന്നാളാശംസകള്‍ നേരുന്നു. ദുല്‍ഖര്‍ നടന്‍ മനോജ് കെ ജയന്റെ  പിറന്നാളിന് ഇങ്ങിനെ കുറിച്ചു. നിലവില്‍ സല്യൂട്ട് എന്ന സിനിമയിലാണ് ദുല്‍ഖറിനൊപ്പം മനോജ് കെ.ജയന്‍ അഭിനയിക്കുന്നത്.നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്  ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്.  ഈ സെറ്റിന്റെ  ജീവന്‍ നിങ്ങളും നിങ്ങളുടെ കഥകളുമാണ് -പോസ്റ്റില്‍ പറയുന്നു
എനിക്കറിയാം നിങ്ങളുടെ പിറന്നാള്‍ കാര്യമായി നിങ്ങള്‍ ആരോടും പറയാറില്ല എന്നാല്‍ എനിക്ക് നിങ്ങള്‍ക്ക് ആശംസകള്‍ നല്‍കാതിരിക്കാനാവില്ല.  മനോജ് കെ.ജയനെ മെന്‍ഷന്‍ ചെയ്താണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ ആശംസകളിട്ടത്. ഇരുവരും പോലീസ് യൂണിഫോമിലുള്ള ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു.റോഷന്‍ ആന്‍ഡ്രൂസിന്റെ  സംവിധാന തികവില്‍ ബോബി & സഞ്ജയ് ആണ് സല്യൂട്ടിന് തിരക്കഥയൊരുക്കുന്നത്  ആണ്. വേഫറെര്‍ ഫിലിമ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്നതും പ്രത്യേകതയുണ്ട്.
ദുല്‍ഖറിനെയും ഡയാന പെന്റിയെയും സാനിയ ഇയ്യപ്പനെയും കൂടാതെ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്. ഇതിന് മുമ്പിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാക്കി യൂണിഫോമിട്ട് കൂളിംഗ് ഗ്ലാസും വെച്ച് എസ്.ഐയുടെ വേഷത്തില്‍ ദുല്‍ഖര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. മീറ്റ് അരവിന്ദ് കരുണാകരന്‍ എന്ന കുറുപ്പ് നല്‍കി ട്വിറ്ററിലാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. 
 

Latest News