കുവൈത്ത് സിറ്റി- കുവൈത്തില്‍ വാകസിന്‍ സ്വീകരിക്കാത്ത പ്രവാസികള്‍ക്ക് സെപ്റ്റംബര്‍ തൊട്ട് ഇഖാമ (താമസാനുമതി രേഖ) പുതുക്കില്ല.
പ്രവാസികള്‍ക്ക് ജൂണ്‍ മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങും. മൂന്നു മാസം കൊണ്ട് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണു പദ്ധതി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കര്‍ഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറില്‍ നിന്നു 10 അല്ലെങ്കില്‍ 9 മണിക്കൂര്‍ ആയി ചുരുക്കാനും ആലോചിക്കുന്നുണ്ട്.
വൈകിട്ട് 5 നു തുടങ്ങുന്ന കര്‍ഫ്യൂ 7നോ 8നോ ആരംഭിക്കുന്നതിനെക്കുറിച്ചു മന്ത്രിസഭ ഈയാഴ്ച തീരുമാനമെടുക്കും.






