ദുബായ് സ്‌കൂളുകള്‍ ഫീസ് കൂട്ടില്ല

ദുബായ്- പുതിയ അധ്യയന വര്‍ഷം ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധനയില്ലെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതിറിറ്റി (കെ.എച്.ഡി.എ) അറിയിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് ദുബായില്‍ സ്‌കൂള്‍ ഫീസുകള്‍ക്ക് മാറ്റമുണ്ടാകാത്തത്. ദുബായിലെ ആകെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 210 ആണ്.

ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ വാര്‍ഷിക വിദ്യാഭ്യാസ ചെലവ് സൂചിക പുറത്തിറക്കിയതിനോടനുബന്ധിച്ചായിുന്നു പ്രഖ്യാപനം. അധ്യാപകരുടെയും ഇതര ജീവനക്കാരുടെയും ശമ്പളം, കെട്ടിട വാടക, മറ്റു ചെലവുകള്‍ എന്നിവയടിസ്ഥാനമാക്കിയാണ് വാര്‍ഷിക ചെലവ് തിട്ടപ്പെടുത്തുന്നത്.

 

Latest News