അശ്ലീല ചിത്രം കാണിച്ച് യുവതി മുന്‍ഭര്‍ത്താവിനെ വകവരുത്തി 

നാഗ്പൂര്‍- മുന്‍ഭര്‍ത്താവിനെ പോണ്‍ വീഡിയോ കാണിച്ച് കുരുക്കിലാക്കി കൊലപ്പെടുത്തി നാലാമത്തെ ഭാര്യ. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി അടുപ്പത്തിലാകാന്‍ ഭാവിച്ചപ്പോഴാണ് ഇവര്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചത്. സ്വാതി എന്ന യുവതിയാണ് 65കാരനായ മുന്‍ ഭര്‍ത്താവിനെ വകവരുത്താന്‍ വിചിത്ര മാര്‍ഗം തെരഞ്ഞെടുത്തത്. പുനര്‍വിവാഹിതയായിട്ടും ഇയാള്‍ നിരന്തരം ശാരീരിക വേഴ്ചയ്ക്ക് യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ലക്ഷ്മണ്‍ മാലിക് എന്നാണ് മരിച്ചയാളുടെ പേര്. 2018ല്‍ ആയിരുന്നു ഇവരുടെ വിവാഹമോചനം. കസേരയില്‍ കെട്ടിയിട്ട ശേഷം കത്തി കൊണ്ട് പലതവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു യുവതി. മരിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഇവര്‍ മടങ്ങിയത്.മരിച്ചയാള്‍ക്കു മൊത്തം അഞ്ച് ഭാര്യമാരുണ്ട്. ആശുപത്രി ജീവനക്കാരനായിരുന്നു ലക്ഷ്മണ്‍
 

Latest News