Sorry, you need to enable JavaScript to visit this website.

ജൂനിയര്‍ ചിരുവിനെ കാണാന്‍ ഇന്ദ്രജിത്ത് ബംഗളുരുവില്‍ എത്തി

ബംഗളുരു-മേഘ്‌ന രാജിനേയും ജൂനിയര്‍ ചിരുവിനേയും സന്ദര്‍ശിച്ച് മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ മേഘ്‌ന പ്രേക്ഷകര്‍ക്കായി പങ്കുവച്ചു. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം നമ്മള്‍ വീണ്ടും കണ്ടു ഇന്ദ്രൂ, ജൂനിയര്‍ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായെന്നും ഉടന്‍ തന്നെ പൂര്‍ണിമയെയും കാണാന്‍ സാധിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും മേഘ്‌ന പറയുന്നു. ബെംഗളൂരുവിലെ മേഘ്‌നയുടെ വീട്ടിലെത്തിയാണ് ഇന്ദ്രജിത്ത് അമ്മയേയും മകനേയും കണ്ടത്. മേഘ്‌നയുടെ മാതാപിതാക്കളും ചിത്രങ്ങളിലുണ്ട്. സിനിമാതാരങ്ങളായ സുന്ദര്‍ രാജിന്റേയും പ്രാമിള ജോഷായിയുടേയും മകളാണ് മേഘ്‌ന. മലയാളത്തിന് പുറമേ, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. യക്ഷിയും ഞാനും ആയിരുന്നു ആദ്യ മലയാള സിനിമ. ബ്യൂട്ടിഫുള്‍ അടക്കം നിരവധി മലയാള സിനിമകളില്‍ മേഘ്‌ന രാജ് നായികയായിട്ടുണ്ട്.
 

Latest News