സൗദിയില്‍ വിമാന യാത്രക്കാരുടെ സേവനത്തിന് പോര്‍ട്ടല്‍

റിയാദ് - സൗദിയില്‍ വിമാന യാത്രക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന പുതിയ പോര്‍ട്ടല്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് കണ്‍സ്യൂമര്‍ റൈറ്റ്‌സ് ഡേയോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത പോര്‍ട്ടല്‍, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയും ചെയ്യുന്ന ഒരു കൂട്ടം സേവനങ്ങള്‍ നല്‍കും.
വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങളും തങ്ങളുടെ അവകാശങ്ങളും അറിയാന്‍ ഡിജിറ്റല്‍ അസിസ്റ്റന്റുമായി നേരിട്ട് സംസാരിക്കാന്‍ യാത്രക്കാരെ പോര്‍ട്ടല്‍ സഹായിക്കും. യാത്രക്കാരുടെ പരാതികളും നിര്‍ദേശങ്ങളും ഡിജിറ്റല്‍ അസിസ്റ്റന്റ് സ്വീകരിക്കും. ട്വിറ്റര്‍ വഴിയുള്ള ഓട്ടോമാറ്റഡ് മറുപടി, 8001168888 എന്ന ഏകീകൃത നമ്പറില്‍ ഇരുപത്തിനാലു മണിക്കൂറും പോര്‍ട്ടല്‍ സപ്പോര്‍ട്ട്് സര്‍വീസ് എന്നിവയും പോര്‍ട്ടല്‍ നല്‍കും.

 

 

Latest News