കുവൈത്ത് സിറ്റി - അടുത്ത റമദാനു ശേഷം സിനിമാ തിയേറ്ററുകളില്‍ പ്രവേശിക്കുതില്‍നിന്ന് കൊറോണ വാക്‌സിന്‍ സ്വീകരിക്കാത്തവരെ വിലക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍സ്വബാഹ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ജോലി ചെയ്യു വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്യും. അടുത്ത സെപ്റ്റംബറില്‍ കുവൈത്തില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. മുഴുവന്‍ അധ്യാപകര്‍ക്കും സ്‌കൂളുകളിലെ മറ്റു ജീവനക്കാര്‍ക്കും അടുത്ത മാസം വാക്‌സിന്‍ നല്‍കും.
കുവൈത്തില്‍ ഇതുവരെ നാലു ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയി'ുണ്ട്. സിവില്‍ സര്‍വീസില്‍ ജോലി ചെയ്യു, വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത പ്രായമായ പകുതി കുവൈത്തികള്‍ക്കും ഇതിനകം വാക്‌സിന്‍ നല്‍കിയി'ുണ്ട്. പ്രായംചെന്ന നാലിലൊന്നോളം വിദേശികള്‍ക്കും വാക്‌സിന്‍ നല്‍കി. 80 മുതല്‍ 100 വരെ വൃദ്ധര്‍ക്ക് ദിവസേന വീടുകളില്‍ വെച്ച് വാക്‌സിന്‍ നല്‍കുന്നുണ്ട്.
അടുത്ത ഈദുല്‍ ഫിത്‌റോടെ പത്തു ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കും. പൊതുസമൂഹത്തിന്റെ അവബോധം വര്‍ധിക്കുകയും വാക്‌സിന്‍ സ്വീകരിക്കാന്‍ മുാേ'ുവരുവരുടെ എണ്ണം ഉയരുകയും ചെയ്യുതോടെ അടുത്ത സെപ്റ്റംബറോടെ ഇരുപതു ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമൊണ് പ്രതീക്ഷിക്കുത്. സെപ്റ്റംബറോടെ ജീവിതം സാധാരണ നിലയിലാകുമൊണ് കരുതുത്.
അധ്യാപകരും ഓഫീസ് ജീവനക്കാരും അടക്കം വിദ്യാഭ്യാസ മേഖലയില്‍ സേവനമനുഷ്ഠിക്കുവരും സഹകരണ സൊസൈറ്റി ജീവനക്കാരും ബാര്‍ബര്‍മാരും ബാങ്ക് ഉദ്യോഗസ്ഥരും അടക്കം 1,20,000 പേര്‍ക്ക് അടുത്ത മാസം വാക്‌സിന്‍ നല്‍കും. കൊറോണ ബാധിച്ചുള്ള മരണങ്ങള്‍ ശ്രദ്ധേയമായ നിലക്ക് കുറക്കുതില്‍ വാക്‌സിന്‍ ഏറെ ഫലപ്രദമാണ്. വാക്‌സിനുകളെ കുറിച്ച ചിലരുടെ ഭീതി ആശ്ചചര്യകരമാണ്. ലോകത്ത് 40 കോടി പേര്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും മറ്റു നിരവധി രാജ്യങ്ങളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും ഇതുമൂലമാണ് കുറഞ്ഞത്. അല്‍ജഹ്‌റാ, അല്‍അഹ്‌മദി ഗവര്‍ണറേറ്റുകളില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരുന്നവരുടെ എണ്ണം കുറവാണ്. ഇത് ഖേദകരമാണ്. എല്ലാവരുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി മുഴുവന്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കണമെും കുവൈത്ത് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.






