അനുജനെ തല്ലിയതില്‍ മനംനൊന്ത് പത്തുവയസ്സുകാരി ജീവനൊടുക്കി

ആഗ്ര- വഴക്കിനിടെ, അഞ്ചുവയസ്സായ അനുജനെ തല്ലേണ്ടി വന്നതില്‍ മനം നൊന്ത് പത്തു വയസുകാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള പ്രതാപ് പുര ഗ്രാമത്തിലാണ് സംഭവം.  അനുജനുമായുണ്ടായ വഴക്കിനിടെ ശനിയാഴ്ച വൈകുന്നേരം പെണ്‍കുട്ടി തല്ലിയിരുന്നു. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗ്രാമത്തിലെ ഒരു തുണിക്കടയില്‍ ജോലി ചെയ്യുന്ന മൂത്ത സഹോദരി സംഭവസമയത്ത്  വീട്ടില്‍ ഉണ്ടായിരുന്നില്ല.
പെണ്‍കുട്ടി മൂത്ത സഹോദരിയോടും രണ്ട് ഇളയ സഹോദരങ്ങളോടും ഒപ്പമാണ് താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പിതാവ് ഉപേക്ഷിച്ചു പോയ ഇവരുടെ മാതാവ് അടുത്തിടെയാണ് മരിച്ചത്.

ഇളയ സഹോദരനുമായുളള വഴക്കും അടിയും മൂത്ത സഹോദരി അറിഞ്ഞാല്‍ തല്ലുമെന്ന ഭയമാകാം പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പറയുന്നു.


മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെങ്കിലും ആരില്‍നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.

 

Latest News