അലീഗഢ്- വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിയ സ്ത്രീയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
ഉത്തര്‍പ്രദേശില്‍ കന്‍വര്‍ ഘോഷയാത്രക്കിടെയാണ സംഭവം.
രണ്ടു പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി അലീഗഢ് പോലീസ് പറഞ്ഞു.
വാര്‍ഷിക കന്‍വര്‍ യാത്രയില്‍ പങ്കെടുത്ത സ്ത്രീ ഭര്‍ത്താവുമായി കൂട്ടം തെറ്റുകയായിരുന്നു.
തുടര്‍ന്നാണ് സ്ത്രീയെ പരിചയമുള്ള രണ്ടു പേര്‍ ബൈക്കില്‍ കയറ്റി കൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു.






