Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവാർഡ് വേദിയിൽ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം; തിയറ്ററുകൾ തുറക്കണമെന്ന് ആവശ്യം

പാരിസ്- ഫ്രാൻസിന്റെ ഓസ്കാർ എന്നറിയപ്പെടുന്ന സെസാർ അവാർഡ്സ് വേദിയിൽ പ്രമുഖ നടിയുടെ അസാധാരണ പ്രതിഷേധം. സിനിമാ തിയറ്ററുകളും നാടക തിയറ്ററുകളും അടഞ്ഞു കിടക്കുന്നതിൽ പ്രതിഷേധിച്ച് നടി കൊറിൻ മസീറോയാണ് സദസ്സിനു മുന്നിൽ അപ്രതീക്ഷിതമായി തുണിയുരിഞ്ഞ് നഗ്നയായി പ്രതിഷേധ പ്രകടനം നടത്തിയത്. കലാപ്രവർത്തനം കൊണ്ട് ഉപജീവനം നടത്തുന്നവരുടെ ജീവിതപ്രയാസങ്ങളെ പൊതുജനശ്രദ്ധയിലെത്തിക്കുകയായിരുന്നു അവർ. ഉരിഞ്ഞെടുത്ത കഴുതത്തോൽ പോലുള്ള ഒരു വസ്ത്രം അണിഞ്ഞെത്തിയ നടി വേദിയിൽ വെച്ച് അത് അഴിച്ചുമാറ്റുകയായിരുന്നു. അന്തിച്ചു നിൽക്കുന്ന അവതാരകയ്ക്കും ജനങ്ങൾക്കു മുമ്പിൽ 'സംസ്കാരമില്ലെങ്കിൽ ഭാവിയില്ല' എന്ന് എഴുതിയ ശരീരവുമായി അവർ നിന്നു. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധം. മഹാമാരിയെത്തുടർന്ന് കലാപരമായ കൂട്ടായ്മകളെല്ലാം ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല ഫ്രാൻസിൽ. സിനിമാ തിയറ്ററുകളും നാടകമേടകളും അടച്ചിട്ടിരിക്കുന്നത് ഇപ്പോഴും തുറന്നിട്ടില്ല. കർശനമായ കോവിഡ് പ്രോട്ടോകോളുകളുടെ പിന്തുണയോടെ പരിപാടികൾ നടത്താൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആർട്ടിസ്റ്റുകൾ സമരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.  കലാമേഖലയെ സഹായിക്കാൻ 20 ദശലക്ഷം യൂറോയുടെ സഹായം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Latest News