സി.എ.എ പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് അണ്ണാ ഡി.എം.കെ, സാധ്യമല്ലെന്ന് സഖ്യകക്ഷി ബി.ജെ.പി

അണ്ണാ ഡി.എം.കെ പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി

ചെന്നൈ- വീണ്ടും അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിമയത്തില്‍ (സി.എ.എ) പുനരാലോചന നടത്താന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുമെന്ന് അണ്ണാ ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം. അതേസമയം നിയമം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് സഖ്യകക്ഷിയായ ബി.ജെ.പിയുടെ പ്രതികരണം.
ഏപ്രില്‍ ആറിനു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യഎതിരാളി ഡി.എം.കെ പരാജയപ്പെടുത്തി വീണ്ടും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ ജനപ്രിയ പ്രകടന പത്രികയാണ് അണ്ണാ ഡി.എം.കെ പുറത്തിറക്കിയത്.
വിവിദ സി.എ.എ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് പത്രികയിലുള്ളത്. എന്നാല്‍ ന്യൂനപക്ഷ വോട്ട് നേടുകയെന്ന പാര്‍ട്ടിയുടെ തന്ത്രത്തോട് ബി.ജെ.പി രൂക്ഷമായാണ് പ്രതികരിച്ചത്.
സി.എ.എക്കെതിരായ നിലപാട് തുടരുമെന്നും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന തമിഴ് അഭയാര്‍ഥികള്‍ക്ക് പൗരത്വം ആവശ്യപ്പെടുമെന്നും നേരത്തെ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

 

Latest News