ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

കൊ​ച്ചി- ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ പരിചയപ്പെട്ട കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ വീ​ട്ട​മ്മ​ അ​റ​സ്റ്റി​ൽ. കു​റു​ന​പ​ത്തു​രു​ത്ത് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ​യേ​യും ആ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി​ വി​ഷ്ണുവിനെയുമാണ്  വ​ട​ക്കേ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 ക​ഴി​ഞ്ഞ ദി​വ​സം ഭ​ർ​ത്താ​വ് ജോ​ലി​ക്ക് പോ​യ സ​മ​യം മൂ​ന്നും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ളെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചാ​ണ് ഇ​വ​ർ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരേയും റി​മാ​ൻ​ഡ് ചെ​യ്തു.

Latest News