കൊച്ചി- ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ. കുറുനപത്തുരുത്ത് സ്വദേശിനിയായ വീട്ടമ്മയെയേയും ആമ്പല്ലൂർ സ്വദേശി വിഷ്ണുവിനെയുമാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഭർത്താവ് ജോലിക്ക് പോയ സമയം മൂന്നും അഞ്ചും വയസുള്ള കുട്ടികളെ വീട്ടിൽ ഉപേക്ഷിച്ചാണ് ഇവർ കാമുകനൊപ്പം ഒളിച്ചോടിയത്. തുടർന്ന് ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരേയും റിമാൻഡ് ചെയ്തു.






