സ്ഥാനാർഥികളായി, കോഴിക്കോട് ജില്ലയിൽ പോരാട്ടം കനക്കും

കോഴിക്കോട്- നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളായി. കോഴിക്കോട് ജില്ലയിൽ ഇക്കുറി പോരാട്ടം കനക്കും. പേരാമ്പ്രയിലും എലത്തൂരും യു.ഡി.എഫിനും കുറ്റിയാടിയിൽ എൽ.ഡി.എഫിനും പേരാമ്പ്രയിലും വടകരയിലും ബി.ജെ.പിക്കും സ്ഥാനാർഥികൾ ആയിട്ടില്ല. വടകരയിൽ യു.ഡി.എഫ് പിന്തുണക്കുന്ന ആർ.എം.പി. സ്ഥാനാർഥിയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കുറ്റിയാടി മണ്ഡലം എൽ.ഡി.എഫ്. കേരള കോൺഗ്രസിന് നൽകിയതായിരുന്നു. ഇവിടെ പാർട്ടിയിൽ ശക്തമായ എതിർപ്പ് ഉയർന്നതിനാൽ സി.പി.എമ്മിന് തന്നെ നൽകാൻ തീരുമാനമായി. സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും. യു.ഡി.എഫിൽ പേരാമ്പ്ര മുസ്‌ലിം ലീഗിന് അനുവദിച്ചതാണ്. ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സി.എം.പി.യിലെ സി.പി. ജോണിന് ഈ മണ്ഡലം നൽകാൻ സാധ്യതയുണ്ട്. എലത്തൂർ നൽകിയത് മാണി സി. കാപ്പന്റെ എൻ.സി.കെക്കാണ്. 
ജില്ലയിൽ ബി.ജെ.പി ശക്തമായ മത്സരത്തിനൊരുങ്ങുന്നത് ബേപ്പൂർ, കുന്ദമംഗലം, എലത്തൂർ, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി എന്നിവിടങ്ങളിലാണ്. യു.ഡി.എഫിൻ 2016 ൽ ലഭിച്ചത് കോഴിക്കോട് സൗത്തും കുറ്റിയാടിയുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ കൂടിയായ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ജനവിധി തേടുന്ന ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.പി.സി.സി. സെക്രട്ടറി പി.എം. നിയാസാണ്. ബാലുശ്ശേരി പട്ടികജാതി സീറ്റിൽ സിനിമാതാരം ധർമജൻ ബോൾഗാട്ടിയെയാണ് കോൺഗ്രസ് നിർത്തിയത്. 
നിലവിലെ എം.എൽ.എമാരിൽ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നീ മന്ത്രിമാരും ഡോ. എം.കെ. മുനീർ, പി.ടി.എ. റഹീം, കാരാട്ട് റസാഖ്, ഇ.കെ. വിജയൻ, പാറക്കൽ അബ്ദുല്ല എന്നിവർ വീണ്ടും ജനവിധി തേടുമ്പോൾ സി.കെ. നാണു, പുരുഷൻ കടലുണ്ടി, എ. പ്രദീപ്കുമാർ, വി.കെ.സി. മമ്മദ് കോയ, ജോർജ് എം. തോമസ് എന്നിവർ മാറി നിൽക്കുന്നു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് ബാലുശ്ശേരിയിൽ ഇടതു സ്ഥാനാർഥിയും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് കോഴിക്കോട് നോർത്തിൽ യു.ഡി.എഫിന്റെയും സ്ഥാനാർഥികളാണ്. 2016 ൽ മത്സരിച്ചു തോറ്റ കെ. പ്രവീൺകുമാർ, എൻ സുബ്രഹ്മണ്യൻ, മനയത്ത് ചന്ദ്രൻ എന്നിവർ വീണ്ടും അതത് മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കുന്നു. 
വടകര: മനയത്ത് ചന്ദ്രൻ (എൽ.ഡി.എഫ്-എൽ.ജെ.ഡി) കുറ്റിയാടി: പാറക്കൽ അബ്ദുല്ല (യു.ഡി.എഫ്-മുസ്്‌ലിം ലീഗ്), പി.പി. മുരളി (ബി.ജെ.പി.), ബാലുശ്ശേരി: കെ.എം. സച്ചിൻദേവ് (എൽ.ഡി.എഫ്-സി.പി.എം), ധർമജൻ ബോൾഗാട്ടി (യു.ഡി.എഫ്-കോൺ.ഐ), ലിന്റു ഭാസ്‌കർ (ബി.ജെ.പി), നാദാപുരം: ഇ.കെ. വിജയൻ (എൽ.ഡി.എഫ്- സി.പി.ഐ), കെ.പ്രവീൺകുമാർ (യു.ഡി.എഫ്- കോൺ.ഐ), എം.പി. ജയൻ (ബി.ജെ.പി.), പേരാമ്പ്ര: ടി.പി. രാമകൃഷ്ണൻ (എൽ.ഡി.എഫ്-സി.പി.എം.), കൊയിലാണ്ടി: കാനത്തിൽ ജമീല (എൽ.ഡി.എഫ്-സി.പി.എം), എൻ. സുബ്രഹ്മണ്യൻ (യു.ഡി.എഫ്-കോൺഗ്രസ് ഐ), എൻ.പി. രാജൻ (ബി.ജെ.പി). കോഴിക്കോട് സൗത്ത്: അഹമ്മദ് ദേവർകോവിൽ (എൽ.ഡി.എഫ്- ഐ.എൻ.എൽ), അഡ്വ. നൂർബീന റഷീദ് (യു.ഡി.എഫ്- മുസ്്‌ലിംലീഗ്), നവ്യ ഹരിദാസ് (ബി.ജെ.പി), കോഴിക്കോട് നോർത്ത്: തോട്ടത്തിൽ രവീന്ദ്രൻ (എൽ.ഡി.എഫ്-സി.പി.എം.), കെ.എം. അഭിജിത്ത് (യു.ഡി.എഫ്-കോൺ.ഐ), എം.ടി. രമേശ് (ബി.ജെ.പി.), ബേപ്പൂർ: പി.എ. മുഹമ്മദ് റിയാസ് (എൽ.ഡി.എഫ്-സി.പി.എം.), പിഎം. നിയാസ് (യു.ഡി.എഫ്-കോൺ.ഐ), കെ.പി. പ്രകാശ് ബാബു (ബി.ജെ.പി). എലത്തൂർ: എ.കെ. ശശീന്ദ്രൻ (എൽ.ഡി.എഫ്-എൻ.സി.പി.), ടി.പി. ജയചന്ദ്രൻ (ബി.ജെ.പി), കുന്ദമംഗലം: പി.ടി.എ. റഹീം (എൽ.ഡി.എഫ്. സ്വത), ദിനേശ് പെരുമണ്ണ (യു.ഡി.എഫ്-സ്വത),വി.കെ. സജീവൻ (ബി.ജെ.പി). കൊടുവള്ളി: കാരാട്ട് റസാഖ് (എൽ.ഡി.എഫ്. സ്വത), ഡോ. എം.കെ. മുനീർ (യു.ഡി.എഫ്-മുസ്‌ലിം ലീഗ്), ടി. ബാലഗോപാലൻ (ബി.ജെ.പി.), 
തിരുവാമ്പാടി: ലിന്റോ ജോസഫ് (എൽ.ഡി.എഫ്-സി.പി.എം), ബേബി അമ്പാട്ട് (ബി.ജെ.പി).
 

Latest News