കേസില്‍ കുടുങ്ങിയ ഡെലിവറി ബോയിയോട് സഹതാപം പ്രകടിപ്പിച്ച് നടി പരിണീതി; അയാളെ സഹായിക്കണം

ബംഗളൂരു- വനിതാ ഉപഭോക്താവിനെമൂക്കിനിടിച്ച് പരിക്കേല്‍പിച്ചുവെന്ന ആരോപണം നേരിടുന്ന സൊമാറ്റോ ഡെലിവറി ബോയി നിരപരാധിയാണെങ്കില്‍ വനിതക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി നടി പരിണീതി ചോപ്ര.
ഡെലിവറി ബോയി നിരപരാധിയാണെന്നാണ് തോന്നുന്നതെന്നും അയാളെ സഹായിക്കാന്‍ സൊമാറ്റോ മുന്നോട്ടുവരണമെന്നും നടി സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.
മനുഷ്യത്വരഹിതവും ലജ്ജാകരവുമായി സംഭവമാണിതെന്ന് അവര്‍ പറഞ്ഞു.
ബംഗളൂരുവില്‍ കഴിഞ്ഞ ദിവസമാണ് ഡെലിവറി ബോയി മര്‍ദിച്ചുവെന്ന ആരോപണമുന്നയിച്ച് മേക്കപ്പ് ആര്‍ടിസ്റ്റായ യുവതി വിഡിയോയുമായി രംഗത്തുവന്നത്.
ഡെലിവറി ബോയി മര്‍ദിച്ചതിനലാണ് മൂക്കിനു പരിക്കേറ്റതെന്ന് യുവതിയും
തന്നെ ചെരിപ്പൂരി മര്‍ദിക്കുന്നതിനിടെ യുവതിയുടെ കൈയിലുണ്ടായിരുന്ന മോതിരം കൊണ്ടാണ് അവര്‍ക്ക് മുറിവേറ്റതെന്ന് ഡെലിവറി ബോയിയും പറയുന്നു.
പോലീസ് അന്വേഷണത്തെ സഹായിക്കുമെന്നും അതുവരെ യുവതിക്കുള്ള ചികിത്സാ ചെലവും ജീവനക്കാരന് നിയമ നടപടികള്‍ക്കാവശ്യമായ ചെലവും നല്‍കുമെന്നാണ് സൊമാറ്റോ കമ്പനി വ്യക്തമാക്കിയിരുന്നത്.

 

Latest News