ഗള്‍ഫ് രാജ്യങ്ങളിലെ മികച്ച പാസ്‌പോര്‍ട്ട് യു.എ.ഇയുടേത്

അബുദാബി- അറബ് ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടെന്ന ബഹുമതി യു.എ.ഇക്ക്,
നൊമാഡ് കാപ്പിറ്റലിസ്റ്റ് നടത്തിയ സര്‍വേയിലാണ് യു.എ.ഇ ഒന്നാം സ്ഥാനത്ത് എത്തിയത്. കുവൈത്ത് രണ്ടാം സ്ഥാനത്തും ഖത്തര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
പരമാവധി രാജ്യങ്ങളിലേക്ക് വിസയില്ലാതെ എത്താനുള്ള കരുത്താണ് മികവിന്റെ പ്രധാന അടിസ്ഥാനം.

രാജ്യാന്തര തലത്തില്‍ യു.എ.ഇക്ക് 38ാം സ്ഥാനവും കുവൈത്തിന് 97, ഖത്തറിന് 98ാം സ്ഥാനങ്ങളുമാണ്. ലക്‌സംബര്‍ഗ് പാസ്‌പോര്‍ട്ടാണ് ഈ ശ്രേണിയില്‍ ഒന്നാമത്. സ്വീഡന്‍, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബല്‍ജിയം എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

 

 

Latest News