ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക അല്‍പ സമയത്തിനകം, കഴക്കൂട്ടത്തും നേമത്തും ആശയക്കുഴപ്പം


തിരുവനന്തപുരം- ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക അല്‍പസമയത്തിനകം പ്രഖ്യാപിക്കും.
അവസാന നിമിഷം വരെ ആശയക്കുഴപ്പവും അഭിപ്രായ ഭിന്നതയും നിലനിന്ന പട്ടിക, പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തയാറാക്കിയത്.
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ തന്നെ മത്സരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. കഴക്കൂട്ടമാണ് തര്‍ക്കം നിലനില്‍ക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചു. സീറ്റ് കൊടുത്താല്‍ രാജിവെക്കുമെന്ന് കെ. സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയതായി ശോഭപക്ഷം ആരോപിക്കുന്നു.
ഇവിടെ ടി.പി സെന്‍കുമാറിനേയും പാര്‍ട്ടി പരിഗണിക്കുന്നു.
നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരനാണ് ആദ്യ ചോയ്‌സ് എങ്കിലും കെ. മുരളീധരന്‍ മത്സരിക്കാനെത്തുന്നതിനാല്‍ സുരേഷ് ഗോപിയേയും പരിഗണിക്കുന്നു.

 

Latest News