ഹെലികോപ്റ്ററില്‍ പറന്നിറങ്ങി മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍

കാസര്‍കോട്- ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനം വരും മുന്നെ മഞ്ചേശ്വരത്ത് പ്രചാരണം ആരംഭിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കോന്നിയില്‍ നിന്ന് ജനവിധി തേടുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സുരേന്ദ്രന്‍ നിസാര വോട്ടിനാണ് പരാജയപ്പെട്ടതെന്നും അതിനാല്‍ ഒരിക്കല്‍കൂടി ആ മണ്ഡലത്തില്‍ മത്സരിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.

ദല്‍ഹിയില്‍നിന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 11 മണിയോടെയാണ് സുരേന്ദ്രന്‍ മഞ്ചേശ്വത്തെ പര്യടനത്തിനായി എത്തിയത്. ഹെലികോപ്റ്ററിലാണ് അദ്ദേഹം മണ്ഡലത്തില്‍ എത്തിയത്. എല്ലാ മണ്ഡലത്തിലേയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ന് വൈകുന്നേരത്തിനകം ഇത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

 

 

Latest News