കോടികളുമായി ബി.ജെ.പി ഏജന്റുമാരെത്തി, ഇല്ലെന്ന് പറഞ്ഞു-മുൻ എം.എൽ.എ എം.എ വാഹിദ്

തിരുവനന്തപുരം- ബി.ജെ.പി ഏജന്റുമാർ കോടികൾ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എം.എ വാഹിദ്. ബി.ജെ.പി സ്ഥാനാർത്ഥിയാക്കാമെന്നും കേരളത്തിലെ ഏത് സീറ്റിൽ വേണമെങ്കിലും മത്സരിക്കാനുള്ള വാഗ്ദാനം നൽകിയെന്നും വാഹിദ് വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെ വലവീശിപ്പിടിക്കാൻ ബി.ജെ.പി നേതാക്കൾ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിക്കുകയാണെന്നും വാഹിദ് പറഞ്ഞു. താൻ ബി.ജെ.പിയിലേക്കില്ല എന്ന് അറുത്തുമുറിച്ചു പറഞ്ഞു. അതൃപ്തരായ നേതാക്കളെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. 2001-ൽ മാത്രമാണ് കോൺഗ്രസിനെതിരെ നിന്നതെന്നും അക്കാര്യത്തിൽ പശ്ചാതാപമുണ്ടെന്നും വാഹിദ് വ്യക്തമാക്കി.
 

Latest News