കേരളത്തിന് അന്നം നൽകുന്നത് മോഡി-കെ. സുരേന്ദ്രൻ

കാസർക്കോട്- മോഡി നൽകുന്ന അന്നം കൊണ്ടാണ് കേരളം മൂന്നു നേരം ഭക്ഷണം കഴിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മോഡി നൽകുന്ന പണം കൊണ്ടാണ് നാം വീടുണ്ടാക്കുന്നതും ഭക്ഷണം കഴിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഇനി മോഡിയോടൊപ്പം നിന്നാൽ മാത്രമേ കേരളത്തിന് രക്ഷയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Latest News