ഷാര്‍ജയില്‍ കാണാതായ വയോധികയെ കണ്ടെത്തി

ഷാര്‍ജ- ഷാര്‍ജയില്‍നിന്നു കാണാതായ മലയാളി വയോധികയെ ബര്‍ദുബായില്‍ കണ്ടെത്തി. ബര്‍ദുബായിലെ മെട്രോ സ്‌റ്റേഷന്റെ പരിസരത്തുള്ള പാര്‍ക്കിലാണ് ഇവരെ കണ്ടെത്തിയത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പരേതനായ രാജന്റെ ഭാര്യ കമല (74) യെ ഇന്നു പുലര്‍ച്ചെയാണു കാണാതായത്. ബന്ധുക്കള്‍ ബുഹൈറ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ 14 വര്‍ഷമായി മകളുടെ കുടുംബത്തോടൊപ്പം ഷാര്‍ജ അല്‍ നഹ്ദ സഹാറ മാളിനടുത്തെ ജുമാ അല്‍ മാജിദ് കെട്ടിടത്തിലെ ഫ്‌ലാറ്റിലായിരുന്നു താമസം. മറ്റുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്നു പുലര്‍ച്ചെ വാതില്‍ തുറന്നു കമലം പുറത്തിറങ്ങുകയായിരുന്നു. ഓര്‍മക്കുറവുണ്ടായിരുന്നതായി  മരുമകന്‍ മനോജ് പറഞ്ഞു.

സാമൂഹികപ്രവര്‍ത്തകനായ കിരണ്‍ രവിന്ദ്രന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ രാവിലെ മുതല്‍ അന്വേഷണം നടത്തിയിരുന്നു.

 

Latest News