റിയാദ്- കൊറോണ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍അമ്മാര്‍ പറഞ്ഞു.
വാക്‌സിന്‍ സ്വീകരിച്ചവര്‍ പരസ്പരം സാമൂഹിക അകലം പാലിക്കേണ്ടതില്ല. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഐസൊലേഷനും പി.സി.ആര്‍ പരിശോധനയും കൂടാതെ തങ്ങളുടെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ഏതാനും രാഷ്ട്രങ്ങള്‍ ഇതിനകം അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളും ലോക രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ വാക്‌സിന്‍ സ്വീകരണം ഭാവിയില്‍ നിര്‍ബന്ധമാക്കിയേക്കുമെന്നാണ് കരുതുന്നത്. ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സ്വന്തം ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ രോഗ്യ സുരക്ഷയും സംരക്ഷിക്കുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് സിനിമാ തിയേറ്ററുകളിലും ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളിലും നിയന്ത്രണങ്ങളില്ലാതെ പ്രവേശനം നല്‍കും. രോഗബാധാ സാധ്യതയും ഗുരുതരമായ സങ്കീര്‍ണതകള്‍ക്കും സാധ്യതയുള്ള, മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാണ്. മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുമെന്നും ഡോ. അഹ്മദ് അല്‍അമ്മാര്‍ പറഞ്ഞു.