അബുദാബി- യു.എ.ഇയില്‍ 2,159 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. ചികിത്സയിലായിരുന്ന 1939 പേര്‍ രോഗമുക്തി നേടി.
യു.എ.ഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,24,405 ആയി. 4,03,478 പേരാണ് രോഗമുക്തി നേടിയത്. പത്ത് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ1,388 ആയി വർധിച്ചു.
രാജ്യത്തെ ജനസംഖ്യയില്‍ 48 ശതമാനം പേർക്ക് വാക്സിനേഷന്‍ പൂർത്തിയായതായി അധികൃതര്‍ പറഞ്ഞു. ഈ മാസം 50 ശതമാനം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.






