ഓസി സിനിമ കാണലിന് നിയന്ത്രണവുമായി നെറ്റ്ഫ്‌ളിക്‌സ്

പാസ്‌വേര്‍ഡ് പങ്കുവച്ച് ഷോകള്‍ ആസ്വദിക്കുന്നത് തടയാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. പാസ്‌വേര്‍ഡ് പങ്കുവെക്കുന്നത് തടയാന്‍ പുതിയ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്.പാസ്‌വേര്‍ഡ് പങ്കുവച്ച് ഉപയോഗിക്കുന്ന ചിലര്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണെന്നും അതുകൊണ്ട് തന്നെ ചില അക്കൗണ്ടുകളില്‍ മാത്രമേ ഇത്തരം സന്ദേശങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുള്ളൂ എന്നും നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. ഈ നിയന്ത്രണം നിലവില്‍ വന്നാല്‍ ടെക്സ്റ്റ് മെസേജ് വഴിയോ ഇ-മെയില്‍ വഴിയോ നല്‍കുന്ന പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ.'ഈ അക്കൗണ്ട് ഉടമയോടൊപ്പമല്ല നിങ്ങള്‍ കഴിയുന്നതെങ്കില്‍, തുടര്‍ന്ന് കാണുന്നതിന് നിങ്ങള്‍ സ്വന്തം അക്കൗണ്ട് എടുക്കണം' എന്നാണ് പ്രത്യക്ഷപ്പെടുന്ന സന്ദേശം. ഏറെ താമസിയാതെ സ്ട്രീമിങ് തുടരാന്‍ അവര്‍ പുതിയ അക്കൗണ്ട് എടുക്കേണ്ടതായി വരും.
 

Latest News