കുവൈത്ത് സിറ്റി- കുവൈത്തില്‍ എത്തുന്നവരുടെ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ സംവിധാനം. വിദേശങ്ങളില്‍ അംഗീകാരമുള്ള ലാബുകളെ വ്യോമയാന വകുപ്പുമായി ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കകുയാണ്. സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമത്വം തടയാനാണ് ഇതെന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളം ഡപ്യൂട്ടി ഡയറക്ടര്‍ സാലെ അല്‍ ഫദാഗി പറഞ്ഞു.
കുവൈത്ത് ട്രാവലര്‍ പ്ലാറ്റ്‌ഫോം വഴിയാകും ബന്ധിപ്പിക്കല്‍. 20 രാജ്യങ്ങളിലെ ലാബുകളെയാണ് ആദ്യഘട്ടത്തില്‍ ഈ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ രാജ്യങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തും.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ പട്ടികയിലുള്ള അക്രെഡിറ്റഡ് ലാബുകളെയാണ് ബന്ധിപ്പിക്കുക. കുവൈത്തിലേക്ക് വരുന്ന ഓരോ വ്യക്തിക്കും അത്തരം ലാബുകള്‍ നല്‍കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റ് കുവൈത്ത് ട്രാവലര്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടത്താനുള്ള സാധ്യത അതുവഴി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.






