സ്വകാര്യ സ്‌കൂളുകളില്‍ എഴുത്തുപരീക്ഷ കുവൈത്ത് നിരോധിച്ചു

കുവൈത്ത് സിറ്റി - സ്വകാര്യ സ്‌കൂളുകളില്‍ എഴുത്ത് പരീക്ഷ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നിരോധം ബാധകമാണെന്ന് മന്ത്രാലയം സ്‌പെഷല്‍ എജ്യുക്കേഷന്‍ വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ഡോ.അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഹുവൈലെ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ മൂല്യനിര്‍ണയത്തിന് അവലംബിച്ച രീതി തുടരണം. ചില വിദ്യാലയങ്ങള്‍ എഴുത്ത് പരീക്ഷ നടത്തുന്നതിന് ഇതിനകം വാങ്ങിയ അനുമതി റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.

ഒന്നാം സെമസ്റ്ററില്‍ പ്രത്യേക അനുമതിയോടെ സ്‌കൂളുകളില്‍ എഴുത്ത് പരീക്ഷ നടത്തിയിരുന്നു. അത്തരം വിദ്യാലയങ്ങളിലും എഴുത്ത് പരീക്ഷക്ക് അനുമതി ഇല്ല.

 

 

Latest News