കണ്ണൂര്‍- സര്‍ക്കാരുണ്ടാക്കാന്‍ 35 സീറ്റ് മതിയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസിനെ കണ്ടാണ് സുരേന്ദ്രന്റെ പ്രസ്താവനയെന്നാണ് പിണറായിയുടെ ആക്ഷേപം.
ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പരോക്ഷമായി സൂചിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പരിഹാസം. ധര്‍മടം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് സി.പി.എം നിര്‍ത്തിയിരിക്കുന്നതെന്ന് കെ. സുരേന്ദ്രന് ആരോപിച്ചു.






