സണ്ണി ലിയോണിനെ കടത്തിവെട്ടുമെന്ന് ആരാധകന്റെ  കമന്റ്; നിങ്ങടെ വീട്ടിലുള്ളവരാണോ എന്ന് മീര നന്ദന്റെ മറുപടി

തൃശൂര്‍-കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര നന്ദന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തില്‍ നായികയായിട്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, എന്നെ ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് ദുബായില്‍ ആര്‍.ജെ ആയി ജോലി ചെയ്തുവരുകയാണ് താരം. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് മീര ഫോട്ടോഷൂട്ടുകളും, വിശേഷങ്ങളും പങ്കുവെച്ച്‌രംഗത്തെത്താറുണ്ട്. ഇപ്പോള്‍ മീര പങ്കുവെച്ച പുതിയ ഗ്ലാമറസ് ചിത്രവും അതിനൊരാള്‍ നല്‍കിയ കമന്റും മീരയുടെ മറുപടിയും ശ്രദ്ധേയമാവുകയാണ്.
ചുവന്ന ജാക്കറ്റും, കറുത്ത ഷോര്‍ട്ട്‌സും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് മീര പങ്കുവെച്ചത്. ചിത്രത്തിന് 'സണ്ണി ലിയോണിനെ കടത്തിവെട്ടും' എന്നായിരുന്നു ഒരാള്‍ നല്‍കിയ കമന്റ്. ഇതിന് മറുപടിയുമായി മീരയുമെത്തി. 'ആരാ നിങ്ങടെ വീട്ടിലുള്ളവരാണോ' എന്നായിരുന്നു മീരയുടെ മറുപടി. എന്നാല്‍ യുവാവ് വീണ്ടും കമന്റുമായെത്തി.' വകതിരിവ് വട്ട പൂജ്യം, വീട്ടില്‍ ഉളളവരെ പറയുന്നത് ആണോ സംസ്‌കാരം. എങ്ങനെ താന്‍ ഒക്കെ ആര്‍.ജെ ആയി' എന്നായിരുന്നു അയാളുടെ പ്രതികരണം. ഇതിനും മീര മറുപടി നല്‍കി.
'ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം' എന്നായിരുന്നു മീര നല്‍കിയ മറുപടി. കമന്റില്‍ മീരയ്ക്ക് പിന്തുണയുമായി ധാരാളം പേര്‍ എത്തുകയും ചെയ്തിട്ടുണ്ട്. 
 

Latest News