പ്രഖ്യാപനത്തിനുമുമ്പേ മെട്രോമാന്‍ പ്രചാരണം തുടങ്ങി; പാലക്കാടിനെ മികിച്ച നഗരമാക്കും

പാ​ല​ക്കാ​ട്- ബി​ജെ​പി ഒ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടില്ലെ​ങ്കി​ലും ഇ.​ ശ്രീ​ധ​ര​ൻ പാ​ല​ക്കാ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. ജയിച്ചാല്‍ ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം പാ​ല​ക്കാ​ടി​നെ മി​ക​ച്ച ന​ഗ​ര​മാ​ക്കുമെന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പാ​ല​ക്കാ​ട്ടെ​ത്തി​യ ശ്രീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പറഞ്ഞു.

 താ​ൻ പ​ഠി​ച്ച​തും താ​മ​സി​ച്ച​തും പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലാ​ണ്. വി​വാ​ദ​ങ്ങ​ള​ല്ല വി​ക​സ​ന​മാ​ണ് ത​ന്‍റെ പ്ര​ചാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ യു​വാ​ക്ക​ളി​ലാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ. പ്രാ​യ​കൂ​ടു​ത​ൽ അ​നു​ഭ​വ ​സ​മ്പ​ത്താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങാ​ൻ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. 67 കൊ​ല്ലം സ​ർ​ക്കാ​രി​നെ സേ​വി​ച്ചു. ജ​ന​സേ​വ​ന​ത്തി​ന്‍റെ മ​റ്റൊ​രു മേ​ഖ​ല​യാ​യി​രു​ന്നു അ​ത്. ഇ​പ്പോ​ൾ ആ ​മേ​ഖ​ല അ​വ​സാ​നി​പ്പി​ച്ച് പു​തി​യ രം​ഗ​ത്തേ​ക്ക് വ​രു​ന്നു. ദൽ​ഹി, കൊ​ച്ചി തു​ട​ങ്ങി രാ​ജ്യ​ത്തെ എ​ല്ലാ മെ​ട്രോ റെ​യി​ൽ​വേ​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന് സാ​ധി​ച്ചെ​ന്നും ശ്രീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പൊ​ന്നാ​നി​യി​ലെ വീ​ട്ടി​ൽ നി​ന്ന് ബി​ജെ​പി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ എ​ത്തി​യ ശ്രീ​ധ​ര​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്‍കി.

 

Latest News