ന്യൂദല്‍ഹി- ഇനി മത്സരിക്കുന്നുണ്ടെങ്കിൽ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കൂവെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. പതിനൊന്ന് തെരഞ്ഞെടുപ്പിലും പുതുപ്പള്ളിയിൽ തന്നെയാണ് മത്സരിച്ചതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.നിലവിലുള്ള സഹചര്യത്തിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ മാത്രമാകും മത്സരിക്കുക. അതേസമയം, നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.