ദുബായ്- യു.എ.ഇയില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടും കോവിഡിനെതിരായ ആന്റിബോഡികള്‍ പ്രത്യക്ഷപ്പെടാത്ത കേസുകള്‍. ഇവരില്‍ ചിലര്‍ക്ക് മൂന്നാമതായി കൊറോണ വൈറസിനെതിരായ ബൂസ്റ്റര്‍ നല്‍കിയിരിക്കയാണ്.
വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയിട്ടും രോഗപ്രതിരോധ ശേഷി കാണിക്കാത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും മൂന്നാമത്തെ ഡോസ് നല്‍കുമെന്ന് ഡോ. ഫരീദ അല്‍ ഹുസാനി മാധ്യമങ്ങളോട് പറഞ്ഞു.
സിനോഫാം കോവിഡ് 19 വാക്‌സിനാണ് മൂന്നാമതായി നല്‍കിയത്. എന്നാല്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് ഇത് ആവശ്യമായി വന്നതെന്ന് അവര്‍ പറഞ്ഞു.






