പ്രവാസി ഇന്ത്യക്കാരില്‍ വൃക്കരോഗം ഏറാന്‍ കാരണമെന്ത്?

ദുബായ്- ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരില്‍ വൃക്കരോഗം കൂടുന്നതിന് പ്രധാന കാരണം അമിത ഭക്ഷണവും വ്യായാമമില്ലായ്മയുമാണെന്ന് വിദഗ്ധര്‍. പ്രമേഹവും രക്തസമ്മര്‍ദവും ബാധിച്ച് വൃക്ക തകരാറിലാകുന്നതാണ് മുഖ്യ കാരണം.യു.എ.ഇ ആരോഗ്യ സേവന വിഭാഗമായ സേഹയിലെ റീനല്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് കൗണ്‍സില്‍ മേധാവിയും ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി (എസ്.കെ.എം.സി) നെഫ്രോളജിസ്റ്റുമായ ഡോ. മുഹമ്മദ് അല്‍ സീയാറിയുടേതാണ് ഈ അഭിപ്രായം. അമിത ചൂടില്‍ ജോലി ചെയ്യുന്നവരിലും വൃക്ക രോഗം കണ്ടുവരുന്നു.
വൃക്ക രോഗ ചികിത്സക്കായി നവീന സൗകര്യങ്ങളോടെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. വൃക്ക മാറ്റ ശസ്ത്രക്രിയയ്ക്കുള്ള എല്ലാ ചെലവും അബുദാബി സര്‍ക്കാരാണ് വഹിക്കുന്നത്. നിയമവിധേയമായി യു.എ.ഇയില്‍ താമസിക്കുന്ന ദാതാവിനും സ്വീകരിക്കുന്നയാള്‍ക്കും ചികിത്സ സൗജന്യമാണെന്നും അദ്ദേഹം അറിയിച്ചു.

ഇതുവരെ വിവിധ രാജ്യക്കാരായ 340 പേരുടെ വൃക്ക മാറ്റിവച്ചു. ഇതില്‍ 38 പേര്‍ ഇന്ത്യക്കാരാണ്.

 

Latest News