പായും തലയണയും ഒരുക്കി വെച്ചിട്ടുണ്ടെന്ന് എ.വി ഗോപിനാഥ്

പാലക്കാട്- താൻ ഉന്നയിച്ച കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വം എന്തു തീരുമാനമാണ് എടുക്കുകയെന്ന് ഇന്ന് രാത്രി വരെ കാക്കുമെന്ന് കോൺഗ്രസിൽ കലാപക്കൊടിയുയർത്തിയ മുൻ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥ് പറഞ്ഞു. പായും തലയിണയും ഒരുക്കി വെച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിയിൽ മാറ്റം അനിവാര്യമാണ്. ഗ്രൂപ്പിസം കോൺഗ്രസിന്റെ ആണിവേര് അറുക്കും. താനുന്നയിച്ച കാര്യങ്ങളെക്കുറിച്ച് ഇതുവരെ നേതാക്കളിൽ നിന്ന് വ്യക്തമായ നടപടി ലഭിച്ചിട്ടില്ല. വിഷയങ്ങൾ വഷളാക്കാനും തന്നെ അപമാനിക്കാനും ശ്രമമുണ്ടായി. നേരിയ പ്രതീക്ഷ മാത്രമാണ് ബാക്കിയുള്ളത്- ഗോപിനാഥ് പറഞ്ഞു. ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിന് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന കൂടിയാലോചനാ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. ഭാവികാര്യങ്ങൾ തീരുമാനിക്കാൻ യോഗം ഗോപിനാഥിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 

Latest News