മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും

മലപ്പുറം- കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്്‌ലിം ലീഗ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. നാളെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരിക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. 
വേങ്ങരയിൽ പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മലപ്പുറത്ത് യു.എ ലത്തീഫിനെയാണ് പരിഗണിക്കുന്നത്. മഞ്ചേരിയിൽ പി.കെ ബഷീറിനെയും പി.വി വഹാബിനെയും പരിഗണിക്കുന്നു. ഏറനാട്ടിൽ വഹാബ് മത്സരിക്കുകയാണെങ്കിൽ ബഷീർ മഞ്ചേരിയിൽ മത്സരിക്കും. മങ്കടയിൽ മഞ്ഞളാംകുഴി അലി മത്സരിക്കും. പെരിന്തൽമണ്ണയിൽ സി.പി.എം നേതാവിനെയാണ് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണ്. അല്ലെങ്കിൽ കെ.എം ഷാജിയോ പി.കെ ഫിറോസോ മത്സരിക്കും. തിരൂരിൽ കുറുക്കോളി മൊയ്തീൻ മത്സരിക്കും. മണ്ണാർക്കാട്ട് നിന്ന് അഡ്വ. എൻ ഷംസുദ്ദീൻ മാറുകയാണെങ്കിൽ അദ്ദേഹത്തെ തിരൂരിലേക്ക് പരിഗണിക്കും. മണ്ണാർക്കാട്ട് എം.എ സമദായിരിക്കും സ്ഥാനാർത്ഥി. ഗുരുവായൂരിൽ സി.എച്ച് റഷീദോ കെ.എൻ.എ ഖാദറോ മത്സരിക്കും.കൂത്തുപറമ്പിൽ പൊട്ടങ്കണ്ടി അബ്ദുല്ലയാണ് പരിഗണനയിൽ. ലോക്‌സഭയിലേക്ക് സമദാനി മത്സരിക്കും.
 

Latest News