അബുദാബി- റഷ്യന്‍ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം യു.എ.ഇയില്‍ അന്തിമഘട്ടത്തില്‍. ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇവരെ വരുന്ന 180 ദിവസം സമ്പൂര്‍ണമായി നിരീക്ഷിക്കുകയെന്ന ദൗത്യമാണ് അടുത്തത്.
ഏപ്രിലില്‍ യു.എ.ഇയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം പുറത്തുവിടുകയും ഇത് ആഗോളതലത്തിലെ പരീക്ഷണ ഫലങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും.
റഷ്യയില്‍ മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയ വാക്‌സിന് 91.6 ശതമാനം കാര്യശേഷിയുള്ളതായും മികച്ച പ്രതിരോധം നല്‍കുന്നതായുമാണ് കണ്ടെത്തിയിട്ടുള്ളത്.






