പോത്തുപാറയില്‍ ചെളിയില്‍ കുടുങ്ങിയ കാട്ടാനക്ക് ദാരുണാന്ത്യം

പാലക്കാട്- നെല്ലിയാമ്പതി പോത്തുപാറ ചെക്ഡാമില്‍ ചെളിയില്‍ കുടുങ്ങിയ കാട്ടാന ചരിഞ്ഞു. ആനയെ രക്ഷിക്കാന്‍ വനംവകുപ്പ് സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ചൊവ്വാഴ്ചയാണ് പിടിയാനയെ ചെളിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാട്ടാനാക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടെത്തിയ തൊഴിലാളികളാണ് ആനയെ കണ്ടെത്തിയത്. മൂന്ന് ആനകള്‍ സമീപത്ത് നിലയുറപ്പിച്ചിരുന്നു.

ആനയുടെ കാല്‍ മാത്രം ചെളിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പിന്നീട് ആന പൂര്‍ണമായി ചെളിയിലേക്ക് ആഴ്്ന്നുപോയി. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആന ചെരിഞ്ഞതായി വനംവകുപ്പ് സ്ഥിരീകരിച്ചു.

 

Latest News