Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി പറയുന്നത് അണികള്‍ അംഗീകരിക്കണം-  ഇ.പി ജയരാജന്‍

കണ്ണൂര്‍-തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കുറ്റിയാടിയിലെ പ്രതിഷേധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍. സംഭവം ഗൗരവത്തോടെ പാര്‍ട്ടി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പറയുന്നത് അണികള്‍ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതി. മുന്‍പ് ഒഞ്ചിയത്തും ചിലര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആര്‍മിയും പട്ടാളവും ഒന്നും ഇല്ല. അത് അവസാനിപ്പിക്കാന്‍ പി ജയരാജന്‍ തന്നെ പറഞ്ഞതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. അതേസമയം, മൂന്ന് ജയരാജന്‍മാരും സ്ഥാനാര്‍ത്ഥിയല്ലാത്തത് പുതുമുഖങ്ങളെ കൊണ്ട് വരണം എന്ന് പാര്‍ട്ടി നിശ്ചയിച്ചത് കൊണ്ടാണ് എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പറഞ്ഞിരുന്നു. എംഎല്‍എ, മന്ത്രി എന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയാകും തെരഞ്ഞെടുപ്പ്. പി സി ചാക്കോയുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നതെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.
 

Latest News